മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജൂലൈ 6 ഞായറാഴ്ച ഹോട്ടൽ ഹാർലി റസിഡൻസി ഓഡിറ്റോറിയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കളെ ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.കെ. രജീഷ് കുമാർ നിർവഹിച്ചു കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീനിവാസൻ.കെ.വി, സ്വാഗതവും ജില്ലാ പ്രസിഡണ്ട് ഉമേഷ് കുമാർ. വി, അധ്യക്ഷത വഹിച്ചു LSS, USS, SSLC, PLUS TWO, DEGREE വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
പരിപാടിയുടെ നന്ദി ജില്ലാ ട്രഷറർ രാജേഷ്.പി.കെ പറഞ്ഞു തുടർന്ന് തുടർ വിദ്യാഭ്യാസ പരിപാടി CBC, CRP, Semen Analysis എന്നീ വിഷയത്തെ ആസ്പദമാക്കി ശ്രീ രഞ്ജിത്ത്. ഐ.എം, BSc MLT ക്ലാസ് എടുത്തു
The Medical Laboratory Honors Association, led by the Kannur District Committee, honored the children of its members who achieved high success.




































